‘രക്തസാക്ഷ്യം’: സി വി ധനരാജ് അനുസ്മരണം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തി

പയ്യന്നൂർ :
ആർഎസ്എസ് ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയ സിപിഐ എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മുൻ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന കുന്നരു കാരന്താട്ടെ സി വി ധനരാജിനെ അനുസ്മരിച്ചു. ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എ കെ കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയത്തിൽ ‘രക്തസാക്ഷ്യം’ എന്ന പേരിൽ നടന്ന പരിപാടി സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു. പി പി അനിഷ അധ്യക്ഷയായി. ജില്ല സെക്രട്ടറി സരിൻ ശശി, വി കെ നിഷാദ്, പി പി സിദിൻ,
വി പി രജീഷ്, സി വി രഹ്നേജ്, സി ഷിജിൽ,
ടിസിവി നന്ദകുമാർ, കെ മനുരാജ്, കെ മിഥുൻ എന്നിവർ സംസാരിച്ചു.