തുരീയം സംഗീതോത്സവം – 25 സമാപനം 13ന് ഞായറാഴ്ച;സംഗീതജ്ഞൻവിദ്യാധരൻ മാസ്റ്റർക്ക് തുരീയം സുവർണ്ണ കീർത്തി മുദ്ര

പയ്യന്നൂർ: നൂറ്റിപതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന ഇരുപതാമത് തുരീയം സംഗീതോത്സവം ജൂലായ് 13 ന് സമാപിക്കും. ഈ വർഷത്തെ തുരീയം സുവർണ്ണ കീർത്തി മുദ്ര പ്രസിദ്ധ സംഗീതജ്ഞൻ, ചലച്ചിത്ര സംഗീത സംവിധായകനുമായ വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.13 ന് ഞായറാഴ്ച വൈകുന്നേരം 3.30 ന് പണ്ഡിറ്റ് രഘുനന്ദൻ പനിഷ് കറുടെ ഹിന്ദുസ്ഥാനി സംഗീതം. 6.30ന് സമാപന സമ്മേളനംഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.ടി.പത്മനാഭൻ, എം.മുകുന്ദൻ, പ്രഭാവർമ്മ ,ചലച്ചിത്ര അക്കാദമി ചെയർമാൻപ്രേംകുമാർ,വിദ്യാധരൻ മാസ്റ്റർ, ആഹ് നവൃന്ദ, മേജർ ജനറൽ ഇന്ദ്ര ബാലൻ എന്നിവർ സംസാരിക്കും. പഞ്ചരത്ന കീർത്തനാലാപനത്തോടെ തുരീയം സംഗീതോത്സവം സമാപിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി എം ജയകൃഷ്ണൻ, ബി.ഹരികുമാർ ,കെ എം.വിജയകുമാരൻ, എ.രഞ്ജിത് കുമാർ എന്നിവർ അറിയിച്ചു.