കോലം കെട്ട ആരോഗ്യ വകുപ്പ് . ആരോഗ്യ മന്ത്രി രാജി വെക്കുക എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

ശിഹാബ് തങ്ങൾ സൗധ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ജനറൽ ആശുപതി ഗെയ്റ്റിന് മുന്നിൽ പോലീസ് തടഞ്ഞു. മാർച്ച് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ പോലീസുമായി ഉന്തുംതള്ളുമായി നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി തുടർന്ന് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സി.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് തലായി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തഫ്‌ലീം മാണിയാട്ട് സ്വാഗതവും അഫ്സൽ മട്ടാമ്പ്രം നന്ദിയും പറഞ്ഞു.
തസ്ലിം ചേറ്റംകുന്ന്, റഷീദ് കരിയാടൻ, അൻസാരി കെ.പി ,.ജംഷീർ മഹമൂദ്, ഹാഷിഫ് നെല്ലൂർ, റമീസ് നരസിംഹ , ഷാനിദ് വാഫി, റിയാസ് എം എം കെ തുടങ്ങിയവർ സംസാരിച്ചു. ശുഐബ് ഏ.കെ, ദിൽഷാദ് ടി.പി, മജീദ് കെ.വി, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.