പിടികിട്ടാപ്പുള്ളി 30 വർഷത്തിനു ശേഷം പിടിയിൽ

ആദൂർ :അക്രമ കേസിൽ 30 വർഷമായി വിദേശത്തും മറ്റും ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ . അഡൂർ മൂലയിലെ എം.ഇ. ബാദിഷ(48)യെയാണ് ഡിവൈ.എസ്.പി. മനോജിൻ്റെ നിർദേശപ്രകാരം ആദൂർ എസ്.ഐ. കെ.വിനോദ് കുമാർ, എ.എസ്. ഐ . ജി.സത്യപ്രകാശ് സീനിയർ സിവിൽ പോലീസ് ഓഫീസർ രാഘവൻ, സിവിൽ പോലീസ് ഓഫീസർ ഹരീഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. 1995 ഏപ്രിൽ 21നാണ് അക്രമ സംഭവം നടന്നത്. മഞ്ഞം പാറ – കുണ്ടാർ റോഡിൽ വെച്ച് പരാതിക്കാരനായ അഡൂർ മഞ്ഞം പാറയിലെ ടി.അബൂബക്കറിനെ ആക്രമിക്കുകയും വീട് ആക്രമിച്ച് പരാതിക്കാരൻ്റെ ഉച്ചയ്ക്കും പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ ഇയാൾ സംഭവത്തിന് ശേഷം ഗൾഫിലേക്ക് കടക്കുകയായിരുന്നു. കോടതി പിന്നീട് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിദേശത്തും നാട്ടിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ചൊവ്വാഴ്ച പുലർച്ചെ പൈ വെളികെയിലെ ചേവാർ മടു വാളഗദ്ദേയിൽ വെച്ചാണ് പോലീസ് സംഘം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.