കേരള ഗ്ലാസ്സ് ഡീലേർസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം ഏപ്രിൽ 27 ഞായറാഴ്ച

കണ്ണൂർ : കേരള ഗ്ലാസ് ഡീലേഴ്സ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം ഏപ്രിൽ 27 ഞായറാഴ്ച മർമര ബീച്ച് ഹൗസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .സമ്മേളനത്തിൽ KGDF കണ്ണൂർ ജില്ലാ പ്രസി ഡണ്ട് ടി.കെ അബ്ദുൽ സലാം അദ്ധ്യക്ഷത വഹിക്കും.KGDF സംസ്ഥാന പ്രസിഡണ്ട് ജമാൽ കേച്ചേരി ഉദ്ഘാടനം ചെയ്യും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി സുഗുണൻ KGDF സംസ്ഥാന ജനറൽ സെക്രട്ടറി വി.ബി മുര ളീധരൻ, സുന്ദരൻ കോഴിക്കോട് , കെ.വി മിർഷാദ്, ഹക്കീം കോഴിക്കോട്, ഷുക്കൂർ, ഷാജി പിണക്കാട്ടിൽ തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.