July 8, 2025

ഫോണിൽ വിളിച്ച് എസ്.ഐ. ആണെന്ന് തെറ്റിദ്ധരിപ്പിച്ച കേസ്: ഓട്ടോ ഡ്രൈവർ പിടിയിൽ

img_0296-1.jpg

ചന്തേര : ചെറുവത്തൂർ ബസ്സ്റ്റാൻ്റിലെ ബസ് ഏജന്റിനെ ഫോണില്‍ വിളിച്ച് ചന്തേര എസ്.ഐ. ആണെന്ന് തെറ്റിദ്ധരിപ്പിച്ച കേസിൽ ഓട്ടോഡ്രൈവറെ പോലീസ് പിടികൂടി

ചെറുവത്തൂര്‍ മട്ടലായി യിലെ കെ.രാജുവിനെയാണ് ചന്തേര പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം .ചെറുവത്തൂര്‍ ബസ്റ്റാന്റിലെ ബസ് ഏജന്റായ എരമം സ്വദേശി ഇ.കുഞ്ഞികൃഷ്ണനെ(71)യാണ്ഫോണില്‍ വിളിച്ച് എസ്.ഐയാണെന്ന് പരിചയപ്പെടുത്തി ഇയാള്‍ ചീമേനിയില്‍ നിന്ന് വരുന്ന ബസ് സ്റ്റാന്റിലെത്തിയോ എന്ന് ആദ്യം അന്വേഷിച്ചത്.

എത്താറായെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ കട്ട് ചെയ്ത ശേഷം കുറച്ചു കഴിഞ്ഞ് വീണ്ടും ഏജൻ്റിനെവിളിച്ച് നാളെ രാവിലെ ബസുടമയും ജീവനക്കാരും സ്‌റ്റേഷനില്‍ ഹാജരാകണമെന്ന വിവരം ബസ്ജീവനകാരെ ധരിപ്പിക്കണമെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു

ബസ് വന്ന ഉടനെ ഏജൻ്റ് ബസ് ജീവനക്കാരെ വിവരം ധരിപ്പിച്ചു.

തുടർന്ന്ഇന്നലെ രാവിലെ ട്രിപ്പ് മുടക്കി ബസുടമയും ജീവനക്കാരും സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസ് വിളിപ്പിച്ചിട്ടില്ലെന്ന വിവരം അറിഞ്ഞത്.

കുഞ്ഞികൃഷ്ണനാണ് വിവരം നല്‍കിയതെന്ന് അറിയിച്ചതോടെ ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എസ്.ഐയാണെന്ന് പറഞ്ഞ് വിളിച്ച നമ്പറിലേക്ക് വിളിച്ച് സ്റ്റേഷനിലേക്ക് പോലീസ് വരുത്തിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എസ്.ഐയാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചത് രാജുവാണെന്ന് മനസിലായത്.
നിയമവിരുദ്ധമായി പോലീസിന്റെ അധികാരം ഉപയോഗിച്ച് ഫോണില്‍ വിളിച്ച് തെറ്റിദ്ധരിപ്പിച്ചതിന് ഇയാൾക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger