സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ജൂലൈ 12 ന് കീഴ്പ്പള്ളിയില്‍

ഇരിട്ടി: കാരക്കാട്ട് ചാരിറ്റബിള്‍ ട്രസ്റ്റ്, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്ത നേത്യത്വത്തിൽ സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് ജൂലൈ 12 ന് രാവിലെ 9 മണിക്ക് കീഴ്പ്പള്ളി അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സംഘടിപ്പിക്കുന്നു.
സണ്ണി ജോസഫ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍, ആറളം സർക്കിള്‍ ഇൻസ്പെക്ടർ ആന്‍ഡ്രിക് ഗ്രോമിക് ജോര്‍ജ്, ചാവറ കുര്യാക്കോസ് ഏലിയാസ് ചര്‍ച്ച് വികാരി ഫാ. അലക്‌സ് നിരപ്പേല്‍, അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ, കെ.ടി. ജോസ്, മിനി ദിനേശൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ജനറൽ മെഡിസിൻ, നേത്രരോഗം, ഗൈനക്കോളജി, ദന്തരോഗം, ഹോമിയോപ്പതി, ശിശുരോഗം തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തും. കൂടാതെ ഫാമിലി കൗൺസിലിങ്ങിന് സൗകര്യം ലഭിക്കും.
രജിസ്ട്രേഷൻ വിവരങ്ങൾ:
• ജനറൽ മെഡിസിൻ: 9747112131
• ശിശുരോഗം: 9048294972
• ദന്തരോഗം: 9072423685
• ഗൈനക്കോളജി & കാര്‍ഡിയോളജി: 9048417160
• ഹോമിയോപ്പതി & ഓസ്റ്റിയോപ്പതി: 9446166219
• ഫാമിലി മെഡിസിൻ & ഫാമിലി കൗൺസിലിങ്: 9745934703
• നേത്രരോഗം: 7012165866
കാറക്കാട്ട് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയർമാൻ റോജസ് മാത്യു, ചീഫ് അഡ്വൈസർ ജോഷി കാരക്കാട്ട്, കെസിവൈഎം എടൂര്‍ ഫോറോന പ്രതിനിധി അല്‍ന ആന്റണി, മൈനോരിറ്റി കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റി ചെയർമാൻ സജി കൂറ്റനാൽ എന്നിവർ അറിയിച്ചു.