വേളാപുരത്ത് അടിപ്പാത ആവശ്യം: ഹാരിസ് ബീരാൻ എംപി സ്ഥലം സന്ദർശിച്ചു

പാപ്പിനിശ്ശേരി: വേളാപുരം 10×4 മീറ്റർ അടിപ്പാത ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് നൽകിയ കോപ്പി മുസ്ലിം ലീഗിന്റെ എം പി മാർക്ക് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അഡ്വ: ഹാരിസ് ബീരാൻ (MP) സ്ഥലം സന്ദർശിക്കുകയും നാഷണൽ ഹൈവേ അതോറിറ്റി ഡയറക്ടർ ഡബ്ലിയു വാല യെ ടെലിഫോണിൽ ബന്ധപ്പെടുകയു ചെയ്തു അടിപ്പാത അനുവദിച്ചു കിട്ടുന്നതിന് ആവശ്യമായത് ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചെലേരി, കെ പി താഹിർ, പി വി അബ്ദുള്ള മാസ്റ്റർ, സി പി റഷീദ്,കെ വി പ്രചിത്ര, സി റഹ്മത്ത്, റാഫി വേളാപുരം, പി ജയപ്രകാശ്, കെ പ്രകാശൻ, ഒ കെ മൊയ്‌ദീൻ, സി എച്ച് ഇസ്മായിൽ, സി എച്ച് അബ്ദുൽ സലാം,വി അബ്ദുൽ കരീം, കെ പി ഹംസ, വി കെ ഹാരിസ്, കെ പി ഷഫീഖ്, കെ എം ഇഖ്ബാൽ, പി ഉസ്മാൻ ഹംസ കത്തിച്ചാൽ, സി അബ്ദുള്ള,പി കെ ഫസലുദ്ധീൻ,സന്നിഹിതരായി