വയോധികനെ മർദ്ദിച്ച യുവാവ് പിടിയിൽ

പിണറായി. കടയിൽ നിന്നും സാധനം വാങ്ങി ഇറങ്ങുന്ന വഴിയിൽ നിന്നും മാറി നിൽക്കാൻ പറഞ്ഞ വിരോധത്തിൽ ഗൃഹനാഥനെ മർദ്ദിച്ച യുവാവ് പിടിയിൽ. പാതിരിയാട് കുന്നിക്ക സ്വദേശി അശോകൻ്റെ മകൻ അജേഷിനെ (41) യാണ് പോലീസ് പിടികൂടിയത്.
പാതിരിയാട് കുന്നിക്ക സ്വദേശി വി.സി.ശ്രീധരൻ്റെ (76) പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.ശനിയാഴ്ച രാത്രി 8.30 മണിക്കാണ് പരാതിക്കാസ്‌പദമായ സംഭവം പടുവിലായി വണ്ണാൻ്റെ മെട്ട എന്ന സ്ഥലത്തുള്ള കടയിൽ നിന്ന് സാധനം വാങ്ങി വരുന്ന പരാതിക്കാരനെ പ്രതി ചീത്ത വിളിച്ച് പിടിച്ച് തള്ളുകയും നിലത്ത് വീണ പരാതിക്കാരൻ്റെ വയറിൽ ചവിട്ടുകയും അവിടെയുണ്ടായിരുന്ന കല്ലുകൊണ്ട് മുഖത്തിടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.പരിക്കേറ്റ പരാതിക്കാരൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.