ഹോട്ടലിൻ്റെ മറവിൽ വൻ കഞ്ചാവ് വില്പന റെയ്ഡിൽ 11 കിലോ കഞ്ചാവ് പിടികൂടി

മേൽപ്പറമ്പ്: ഹോട്ടൽ വ്യാപാരത്തിൻ്റെ മറവിൽ വൻതോതിൽ കഞ്ചാവ് കടത്തും വില്പനയും റെയ്ഡിൽ 11 കിലോവിലധികം കഞ്ചാവുശേഖരം പോലീസ് പിടികൂടി. ഉദുമ ,മേൽപ്പറമ്പ്, മംഗലാപുരം എന്നിവിടങ്ങളിൽ ഹോട്ടൽ വ്യാപാരം നടത്തുന്ന ഹോട്ടൽ ഉടമയുടെ ഉദുമ ബാരമുക്കുന്നോത്ത് വീട്ടിൽ നടത്തിയ റെയ്ഡിലാണ് 11.190 കിലോഗ്രാം കഞ്ചാവുശേഖരം മേൽപ്പറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ്കുമാറും സംഘവും പിടികൂടിയത്. വീടിൻ്റെ കിടപ്പുമുറിയിലെ തട്ടും പുറത്ത് ചാക്കിൽക്കെട്ടിവെച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രി 10 മണിയോടെ മയക്കുമരുന്നുവേട്ടയുടെ ഭാഗമായി പോലീസ് നടത്തിയ റെയ്ഡിൽ പിടികൂടിയത്. പോലീസ് റെയ്ഡിനെത്തിയത് കണ്ട് ഹോട്ടൽ വ്യാപാരി ഉസ്മാൻ്റെ മക്കളായ സമീറും സഹോദരൻമുനീറും ഓടി രക്ഷപ്പെട്ടു പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.