എസ്എസ്എഫ് അഴീക്കോട് സെക്ടർ സാഹിത്യോത്സവം സമാപിച്ചു

കപ്പക്കടവ്, അരയാക്കണ്ടിപ്പാറ, വലിയപറമ്പ് യൂണിറ്റുകൾക്ക് ക്രമമായി ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ
അഴീക്കോട്:
എസ്എസ്എഫ് അഴീക്കോട് സെക്ടറിന്റെ ശനി,ഞായർ ദിവസങ്ങളിൽ നടന്ന സാഹിത്യോത്സവം സമാപിച്ചു. വിവിധ യൂണിറ്റുകൾ പങ്കെടുത്ത മത്സരങ്ങളിൽ കപ്പക്കടവ് യൂണിറ്റ് ഒന്നാം സ്ഥാനം, അരയാക്കണ്ടിപ്പാറ രണ്ടാം സ്ഥാനം, വലിയപറമ്പ് മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.
രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം മുഹ്‌സിൻ കപ്പക്കടവിന്റെ അദ്ധ്യക്ഷതയിൽ കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ, അബ്ദുസമദ് അരയാക്കണ്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സുഫിയാൻ അൽ ബുഖാരി വളപട്ടണം ഉദ്ഘാടനം നിർവഹിച്ചു.
പ്രമുഖ നേതാക്കൾ സംബന്ധിച്ചു:
പിസി മഹമൂദ് ഹാജി, പി. അബ്ദുൽ ജബ്ബാർ മാസ്റ്റർ, അഷ്‌റഫ് ഇഞ്ചിക്കൽ, ഷൗക്കത്തലി അമാനി, ഹുസൈൻ സഖാഫി, അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഷംഷാദ് പുന്നക്കൽ, സഈദ് പൊയ്ത്തുംകടവ്, അബ്ദുൽ ഹഫീൽ (കണ്ണൂർ സിറ്റി), അറഫാൻ സി.പി. എന്നിവരുടെ സാന്നിധ്യം സമാപനത്തിനും അലങ്കാരമാക്കി.
സ്വാഗതം: മുഹമ്മദ് അൻഷാദ് അമാനി
നന്ദി: റിസ്‌വാൻ അരയാക്കണ്ടിപ്പാറ