വീടുകുത്തി തുറന്ന് മോഷണം

ചക്കരക്കൽ . വീടുകുത്തി തുറന്ന് പണം കവർന്നു. ഏച്ചൂർ കാനച്ചേരി ജുമാമസ്ജിദിന് സമീപത്തെ കെ.പാത്തു (68)വിൻ്റെ വീടു കുത്തി തുറന്നാണ് പണം കവർന്നത്. പരാതിക്കാരിയുടെ കാനച്ചേരിയിലെ വീടിൻ്റെ മുകളിലെത്തെ നിലയിലെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാവ് മുറിയിലെ അലമാരയിൽ രണ്ടു പേഴ്സുകളിലായി സൂക്ഷിച്ച 5,500 രൂപ കവർന്നു. സംഭവത്തിൽ പ്രദേശവാസിയായ സിറാജിനെ സംശയിക്കുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.