July 9, 2025

പയ്യന്നൂർ എടാട്ട് വനിതഹോട്ടൽ തൊഴിലാളിയുടെ മാല കവർന്ന പ്രതി അറസ്റ്റിൽ

img_2819-1.jpg

പയ്യന്നൂര്‍: ദേശീയപാത യിൽഎടാട്ട് പി.ഇ.എസ് വിദ്യാലയത്തിന് സമീപത്തുകൂടി നടന്നു പോകുകയായിരുന്ന വനിതാ ഹോട്ടൽ തൊഴിലാളിയുടെ കഴുത്തിലണിഞ്ഞ മാല സ്കൂട്ടിയിലെത്തി കവർന്ന നിരവധി മോഷണ കേസിലെ പ്രതി പിടിയിൽ.

പാലക്കാട് മണ്ണാർക്കാട് കൊട്ടോപ്പാടം സ്വദേശി ജോസ്ഫിൻ്റെ മകൻ പൂവത്താണിയിൽ ഹൗസിൽ പി.ജെ. സണ്ണി (58) യെയാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽഅഞ്ചില്ലത്ത്, ഏ. ജി. അബ്ദുൾ ജബ്ബാർ, പ്രമോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇന്നലെ വൈകുന്നേരത്തോടെ ഏറണാകുളം നെടുമ്പാശേരി വിമാന താവളത്തിനു സമീപം അത്താണിയിൽ വെച്ചാണ് മോഷണത്തിനു ഉപയോഗിച്ച സ്കൂട്ടറുമായി പ്രതി പിടിയിലായത്.

എടാട്ടും പരിസരപ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ച അന്വേഷണത്തിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന്
പോലീസ്അന്വേഷണം പാലക്കാട്ടേക്ക് വ്യാപിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷനിൽകള്ളനോട്ടു കേസിൽ പ്രതിയായ ചീമേനി സ്വദേശിനിയായ സ്ത്രീയുമായി ഇയാൾ ലിവിംഗ് ടുഗദറിലായിരുന്നു. നേരത്തെ ഡ്രൈവിംഗ് പരിശീലകയായിരുന്ന ഇവരുടെ സ്കൂട്ടറാണ് പ്രതി മോഷണത്തിന് ഉപയോഗിച്ചത്. മാല കവർന്ന ശേഷം കോത്തായി മുക്ക് ചെറുപുഴ രാജഗിരി ചിറ്റാരിക്കാൽ വഴി ചീമേനിയിലെത്തുകയും പിന്നീട് മോഷണ വാർത്തകൾ പ്രചരിച്ചതോടെ വാഹനവുമായി കടന്നു കളയുകയുമായിരുന്നു
ജൂൺഏഴിന് ശനിയാഴ്ചരാവിലെ 8 മണിയോടെയാണ് മോഷ്ടാവ്ഏഴിലോട് പുറച്ചേരിയിലെ കുഞ്ഞിരാമന്റെ ഭാര്യ എം.വി. തങ്കമണിയുടെ(69) താലിമാല വലിച്ചുപൊട്ടിച്ച് കവർന്ന ശേഷം കടന്നുകളഞ്ഞത്. എടാട്ട് കോളേജ് സ്റ്റോപ്പില്‍ ബസിറങ്ങി ജോലി ചെയ്യുന്ന വനിതാ ഹോട്ടലിലേക്ക് നടന്നു പോകുമ്പോള്‍ റോഡരികില്‍ നിൽക്കുകയായിരുന്ന പ്രതി കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് ഇരുചക്ര വാഹനത്തില്‍ കടന്നു കടന്നുകളയുകയായിരുന്നു.

സ്ത്രീ ബഹളം വെച്ച് പിറകെ ഓടിയെങ്കിലും മോഷ്ടാവ് സ്‌കൂട്ടറിൽ അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.ഒന്നേമുക്കാല്‍ ലക്ഷത്തോളം വിലവരുന്ന താലിയുള്‍പ്പെടെയുള്ള രണ്ടര പവനോളം തൂക്കം വരുന്ന മാലയാണ് മോഷ്ടിച്ചതെന്ന തങ്കമണിയുടെ പരാതിയില്‍ കേസെടുത്ത പയ്യന്നൂർ പോലീസ് നടത്തിവന്ന അന്വേഷണത്തിലാണ് 17 ദിവസത്തിനു ശേഷം പ്രതിയെ അറസ്റ്റു ചെയ്തത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger