കുടുംബശ്രീ നേതൃത്വത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു

പയ്യന്നൂർ : കുടുംബശ്രീയുടെ നേതൃത്വത്തിൽ പയ്യന്നൂർനഗരസഭ ഓഫീസ് പരിസരത്ത് ഒരുക്കിയ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു . ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ബാലൻ, ടി. വിശ്വനാഥൻ, കൗൺസിലർമാരായ ടി.ദാക്ഷായണി, വസന്തരവി,
സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല ,എം.ഇ.സി.ലീല എം.പി എന്നിവർ സംസാരിച്ചു.
കുടുംബശ്രീസംരംഭകർ, അംഗങ്ങൾ എന്നിവർ ചക്കയുപയോഗിച്ച് തയ്യാറാക്കിയ ചക്ക കാരയപ്പം, ചക്ക ചിപ്സ്, ചക്ക പ്രഥമൻ, , ചക്കചില്ലി, ചക്ക വറവ്, ചക്ക അച്ചാർ,തുടങ്ങിയ വിഭവങ്ങളാണ് ഫെസ്റ്റിൽ ഒരുക്കിയത്.