July 9, 2025

കണ്ണൂരിൽ എക്സൈസ് വൻ ലഹരി വേട്ട 25 ലക്ഷത്തിൻ്റെ ലഹരി മരുന്നു മായി യുവാവും യുവതിയും പിടിയിൽ

img_2794-1.jpg

കണ്ണൂർ. സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ച് എക് സൈസ് സംഘം നടത്തിയ റെയ്ഡിൽ 20 ലക്ഷം രൂപയോളം വിലവരുന്ന മാരക ലഹരി മരുന്നു മായി യുവാവും യുവതിയും പിടിയിൽ. പയ്യന്നൂർ വെള്ളോറ കരിപ്പാൽ പി .മുഹമ്മദ് മഷൂദ് (29), അഴീക്കോട് നോർത്ത് ഇ.സ്നേഹ (25) എന്നിവരെയാണ്
184.43 ഗ്രാം മെത്തഫിറ്റമിനും 89.423 ഗ്രാം എംഡിഎം എയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി. ജലീഷ് , പി.വി. ഗണേഷ് ബാബു എന്നിവർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കുറുവക്ക് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും വാഹനത്തിലും അഴീക്കോട്‌ ഭാഗത്തെ വീട്ടിലും നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വിൽപ്പനക്കായി സൂക്ഷിച്ച ന്യൂ ജൻ സിന്തറ്റിക്ക് ഡ്രഗ് സു മായി പിടികൂടിയത്.

എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ സി. ഷാബുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി മയക്കുമരുന്നു മായി പ്രതികൾ അറസ്റ്റിലായത്.
കുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 4.8 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടി. തുടർന്ന് പ്രതികൾ സഞ്ചരിച്ച കെ.എൽ. 13. എ.ആർ. 6657നമ്പർസ്‌കൂട്ടർ പരിശോധിച്ചപ്പോൾ 12.446 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഴീക്കോട്ടെ വീട്ടിൽ നിന്നും184.43 ഗ്രാം മെത്താഫിറ്റാമിനും 89.423 ഗ്രാം എംഡിഎം എ യുമാണ് പിടികൂടിയത് . ജില്ലയിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികൾ.മുമ്പും മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. കഴിഞ്ഞ വർഷം കണ്ണൂർ താളികാവ് ഭാഗത്തു വെച്ച് 207 ഗ്രാം മെത്തഫിറ്റാമിൻ കൈവശം വെച്ച കേസിലും പ്രതി യായപി. മുഹമ്മദ് മഷൂദ് ഒരു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രതികൾ ജില്ലയുടെ പലഭാഗത്തും രാസ ലഹരികൾ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു . പ്രതികളെ കണ്ട് പിടിക്കുന്നതിനു കേരള എ.ടി.എസി ൻ്റെ സഹായം ലഭിച്ചിരുന്നു. റെയ്ഡിൽ
അസിസ്റ്റന്റ് ഇസ്പെക്ടർമാരായ സന്തോഷ്‌ തൂനോളി, അനിൽകുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ ഖാലിദ് ടി, സുഹൈൽ പി പി, ജലീഷ് പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത് സി, ഷാമജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, സായൂജ് വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സീമ പി, ഷബ്‌ന എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger