July 9, 2025

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയഇടുക്കി സ്വദേശിയായ യുവാവ് കരിവെള്ളൂരിലെ ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചു

img_2746-1.jpg

പയ്യന്നൂർ: ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങിമരിച്ചു.
കരിവെള്ളൂർ ഓണക്കുന്ന് ശിവക്ഷേത്ര കുളത്തിലാണ് യുവാവ് മുങ്ങിമരിച്ചത്. ബാംഗ്ലൂരിൽ വിദ്യാർത്ഥിയായിരുന്നഇടുക്കി ചെറുതോ ണി മണിപ്പാറ സ്വദേശി ചേ നാറ്റിൻഹൗസിൽ റെജിയുടെ മകൻ അഖിൽ അഗസ്റ്റിൻ (22)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം.
ബാംഗ്ലൂരിലെ സെൻ്റ് ക്രിസ്തു ജയന്തി കോളേജിൽ ബിബിഎം പഠനം പൂർത്തിയാക്കിയ ശേഷം ജോലി ലഭിച്ചതിനെ തുടർന്ന് ബാംഗ്ലൂരിലെ സെൻ്റ് അലോഷ്യസ് ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന വിദ്യാർത്ഥികളും
സുഹൃത്തുക്കളായ ചെറുകുന്ന് കീഴറ സ്വദേശി പി പി അഭയ് ,കരിവെള്ളൂർ മണക്കാട്ടെ ആദിത്ത് സന്തോഷ്,പയ്യന്നൂർ കണ്ടങ്കാളിയിലെ അഭിമന്യു, തളിപ്പറമ്പ് തൃച്ഛംബരത്തെ ജോഷ്വാ ജാക് ലോൺ എന്നിവർക്കൊപ്പം
കരിവെള്ളൂർ മണക്കാട്ടെ സുഹൃത്ത് ആദിത്ത് സന്തോഷിൻ്റെ വീട്ടിലെത്തിയതായിരുന്നു അഖിൽ. വൈകുന്നേരം 5.30 മണി യോടെ കൂട്ടുകാരുമൊത്ത് ഓണക്കുന്നിലെ ശിവക്ഷേത്ര ക്ഷേത്രകുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. ഇതിനിടയിൽ അഖിൽ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. ഏറെ നേരം കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളും വിവരമറിഞ്ഞ് നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. തുടർന്ന് പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger