കോച്ച് കുറച്ചു; കണ്ണൂര്‍- മംഗളൂരു പാസഞ്ചറില്‍ വന്‍തിരക്ക്

കണ്ണൂര്‍: കോച്ചുകളുടെ കുറച്ചതുകാരണം കണ്ണൂര്‍-മംഗളൂരു അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ തീവണ്ടിയില്‍ വന്‍തിരക്ക്. തിങ്കളാഴ്ച രാവിലെ മംഗളൂരുവിലേക്കുള്ള യാത്രയില്‍ കുട്ടികളടക്കം ബോധരഹിതരായി. 14 കോച്ചുണ്ടായിരുന്ന പാസഞ്ചര്‍ ഇപ്പോള്‍ 10-11 കോച്ചുകളുമായാണ് ഓടുന്നത്. ലേഡീസ് കോച്ചടക്കം കൂട്ടണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് പരാതി നല്‍കി. കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. സിറ്റിങ് ബുധനാഴ്ച നടക്കും. റെയില്‍വേ അധികൃതരാണ് എതിര്‍ കക്ഷി.ചുരുങ്ങിയത് 14 കോച്ചെങ്കിലും ഘടിപ്പിക്കുക ,ലേഡീസ് കോച്ചുകള്‍ മുഴുവന്‍ വലുപ്പത്തിലുളളവയാക്കുക, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെ വണ്ടികളില്‍ ഡി- റിസര്‍വ്ഡ്/ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കുക