നഗരസഭ ജലബഡ്ജറ്റ്
പ്രകാശനം ചെയ്തു.

പയ്യന്നൂർ നഗരസഭ തയ്യറാക്കിയ ജലബജറ്റിൻ്റെ പ്രകാശനം ചെയർപേഴ്സൺ കെ.വി. ലളിത നിർവ്വഹിച്ചു.
വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അദ്ധ്യക്ഷൻ മാരായ സി.ജയ, വി.ബാലൻ, ടി. വിശ്വനാഥൻ,വി.വി.സജിത കൗൺസിലർമാരായ എം. ആനന്ദൻ, കെ.കെ.ഫൽഗുനൻ, ഇക്ബാൽ പോപ്പുലർ, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ക്ലീൻ സിറ്റി മാനേജർ പി.പി. കൃഷ്ണൻ, ഹരിതകേരള മിഷൻ റിസേഴ്സ് പേഴ്സൺ ശ്രീരാഗ് രമേഷ് എന്നിവർ സംസാരിച്ചു.
നഗരസഭയിലെ ഓരോ പ്രദേശത്തിൻ്റെ ജല ലഭ്യതയും ജലവിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കിയ ജല ബഡ്ജറ്റ്
ജല സ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കുകയും, പ്രദേശത്തിൻ്റെ ജല ലഭ്യതയും ആവശ്യകതയും കണ്ടെത്തി ജലം കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ലഭ്യമാകുന്ന പ്രദേശത്തെ ജലം സംഭരിച്ച് സംരക്ഷിച്ച് പ്രയോജനപ്പെടുത്താനും, ജലമലിനീകരണം, ജല ദുരുപയോഗം തടയാനും ജലഗുണത ഉറപ്പുവരുത്താനുമുള്ള കർമ്മ പദ്ധതി തയ്യാറാക്കലാണ് ജലബഡ്ജറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്.