പെട്രോൾ ഒഴിച്ച് വീടിനു തീവെച്ച മുഖ്യ പ്രതി പിടിയിൽ

ബേക്കൽ : പാതിരാത്രിയിൽ വീടിനു പെട്രോൾ ഒഴിച്ച് തീവെക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. ബേക്കൽ തെക്കു പുറത്തെ തട്ടുകടനാസറിനെ (33) യാണ് ബേക്കൽ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി
പതിനൊന്നാം തീയതി പുലർച്ചെ 1. 45 ന് പൂച്ചക്കാട് സ്വദേശി ഫൈസലിന്റെ വീടി നാണ് പെട്രോൾ ഒഴിച്ച് തീ വെച്ചത്. നേരത്തെ അറസ്റ്റിലായ കൂട്ടുപ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് തെക്കുപുറത്തുള്ള നാസറും ആബിയിൽ ബാസിതും കണ്ടാലറിയാവുന്ന മറ്റൊരു പ്രതിയുമാണ് പെട്രോൾ ഒഴിച്ച് വീടിന് തീവെച്ചതെന്ന വിവരം ലഭിച്ചത്.. സംഭവം നടക്കുമ്പോൾ ഫൈസലിന്റെ ഭാര്യ ജമീലയും ആറുമാസം പ്രായമായമകളും രണ്ടു വയസ്സുള്ള മകനും, ഏഴ് വയസ്സുള്ള മകനും 75 വയസ്സുള്ള മൂത്തമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയാണ് പ്രതികൾ വീട് കത്തിച്ചത്. പിടിയിലായ തട്ടുകട നാസർപോസ്കോ കേസ്,കളവ് കേസ് അടിപിടി കേസ്, തുടങ്ങി അഞ്ചോളം കേസിലെ പ്രതിയാണ്.