പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം ;ഏഴ് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

എടക്കാട്. പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ സീനിയർ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. തോട്ടട മനയത്ത് മൂല സ്വദേശിയുടെ പരാതിയിലാണ് ചാല ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഏഴു പേർക്കെതിരെ കേസെടുത്തത്.20ന് വെള്ളിയാഴ്ച ഉച്ചക്ക് 1.45 മണിക്ക് ചാലക്രിസ്ത്യൻ പള്ളിക്ക് സമീപം റോഡിൽ വെച്ചായിരുന്നു മർദ്ദനം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.