December 5, 2025

പയ്യന്നൂരിൽ സൈക്കിൾ യാത്രികൻ തലനാരിഴക്ക് ടിപ്പർ ലോറിയിൽ നിന്ന് രക്ഷപ്പെട്ടു.

2174a45e-ed52-443f-8e9b-a65a6c8b0d0b-1.jpg

പയ്യന്നൂർ സൗത്ത് ബസാറിന് സമീപം വിഠോബ ക്ഷേത്രത്തിന് മുന്നിൽ റോഡരികിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പയ്യന്നൂർ ടൗണിന് സമീപം താമസക്കാരനും കേരള ബേങ്ക് കലക്ഷൻ ഏജൻ്റും മാധ്യമപ്രവർത്തകനുമായ എൻ.എം. രാമചന്ദ്രനാണ് (56)തല നാരിഴക്ക് രക്ഷപ്പെട്ടത്. പ്രാർത്ഥിക്കുവാൻ സൈക്കിൾ നിർത്തിയപ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നു..അതു വഴി വരികയായിരുന്ന ടിപ്പറിന്റെ പിൻചക്രം ദേഹത്ത് കയറാതെ ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടി കൂടിയ വാഹന യാത്രക്കാരും നാട്ടുകാരും അമ്പരപ്പോടെയാണ് സംഭവം കണ്ടത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger