പ്രവാസി ലീഗ് പയ്യന്നൂർ മണ്ഡലം കൺവെൻഷൻ

പയ്യന്നൂർ: നിർദ്ദിഷ്ട പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തിരിച്ചുവന്ന പ്രവാസികളെ ഉൾപ്പെടുത്തുക,60 കഴിഞ്ഞ പ്രവാസികൾക്ക് പെൻഷനും ക്ഷേമപദ്ധതികളും നടപ്പിലാക്കുക പ്രവാസി പുനരധിവാസം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 26 ന് നടക്കുന്നകലക്ട്രേറ്റ്മാർച്ച്
വിജയിപ്പിക്കുന്നതിന്
പയ്യന്നൂർ മണ്ഡലം പ്രവാസി ലീഗ് കൺവെൻഷൻ തീരുമാനിച്ചു.
പയ്യന്നൂർ ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് നടന്ന കൺവെൻഷൻ പ്രവാസി ലീഗ് ജില്ലാപ്രസിഡണ്ട്സി പി വി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കക്കുളത്ത് അബ്ദുൽ ഖാദർ അദ്ധ്യക്ഷതവഹിച്ചു. ടി പി മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറഞ്ഞു എസ് എ ശുക്കൂർ ഹാജി, കെ
കെ അഷറഫ്, ഉസ്മാൻ കരപ്പാത്ത്, ടി മഹമൂദ് ഹാജി, വി.കെ. ശാഫി അഹമ്മദ് പോത്താംകണ്ടം , യു. കെ. മുഹമ്മദ് കുഞ്ഞി, വി കെ.പി ഇസ്മായിൽ ഫായിസ് സ്കവ്വായി , ടി.പി.അസീസ് ഹാജി,കാട്ടൂർ ഹംസ അലി കോയിപ്ര , പി.പി. മുഹമ്മദലി അസീസ് ഹാജി കാറമേൽ, പി.കെ. ശബീർ , ജുനൈദ്, കെ.പി. എസ് സി. അഷറഫ്, ബിമുഹമ്മദ് കുഞ്ഞി, ടി.സി. ഫാറൂഖ്, അബ്ദുല്ല വെള്ളൂർ എന്നിവർ സംസാരിച്ചു