മഴയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ വെള്ളം കയറി

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വെള്ളം കയറി. ഓഫീസ് പ്രവർത്തനം ആകെ താറുമാറായി. അധ്യയന വർഷ തുടക്കത്തിൽ തന്നെ സ്കൂളുകളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നിലച്ചിരിക്കുകയാണ്.