സ്കൂൾ സമയ മാറ്റം പിൻവലിക്കണം : എസ്.എം.എഫ്.

പയ്യന്നൂർ : ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മദ്രസ്സ പഠനത്തിന് തടസ്സം സൃഷ്ഠിക്കുന്ന സ്ക്കൂൾ സമയ മാറ്റം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പയ്യന്നൂർ മേഖലാ സുന്നി മഹല്ല് ഫെഡറേഷൻ ജനറൽകൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചു കൊണ്ട് സമയ മാറ്റവുമായി മുന്നോട്ട് പോകുന്ന സർക്കാർ നയം തീർത്തും പ്രതിഷേധാർഹമാണ്. വർക്കിങ് പ്രസിഡന്റ് ടി പി മഹമൂദ് ഹാജിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ മുശാവറ മെമ്പറും റിട്ടേർണിംങ് ഓഫീസറുമായ ഉസ്താദ് ഉമർ നദ്‌വി തോട്ടിക്കൽ കൗൺസിൽ ഉൽഘാടനം ചെയ്തു. താജുദ്ധീൻ പിലാത്തറ സ്വാഗതവും ടി പി മുഹമ്മദ് കുഞ്ഞി ഹാജി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
പ്രസിഡൻറ്: ടി വി അഹമ്മദ് ദാരിമി,
വൈസ്: പ്രസിഡണ്ടുമാർ: ടി പി മുഹമൂദ് ഹാജി മാതമംഗലം,
എസ് എ ശൂക്കൂർ ഹാജി കവ്വായി,
മെയ്തു ഹാജി കടന്നപ്പള്ളി,
കെ ജമാൽ ഹാജി പെരുമ്പ,
ജനറൽ സിക്രട്ടറി: ടി പി മുഹമ്മദ് കുഞ്ഞി ഹാജി,
സെക്രട്ടറിമാർ: ഇഖ്ബാൽ കോയിപ്ര,
വി കെ പി ഇസ്മായിൽ,
ഉമ്മർ എട്ടിക്കുളം,
കെ പി നാസർ ഹാജി,
ട്രഷറർ: എസ് കെ പി അബ്ദുൾ ഖാദർ ഹാജി,
ജില്ലാ കൗൺസിലർമാർ:
ടി വി അഹമ്മദ് ദാരിമി,
ടി പി മുഹമ്മദ് കുഞ്ഞി ഹാജി,
ടി പി മുഹമൂദ് ഹാജി മാതമംഗലം,
ഇഖ്ബാൽ കോയിപ്ര, എസ് കെ പി അബ്ദുൾ ഖാദർ ഹാജി, എന്നിവരെ തിരഞ്ഞെടുത്തു.


