ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കേസ്

പരിയാരം: വായനശാലക്ക് സമീപം റോഡരികിൽ പകർച്ചവ്യാധിക്ക് കാരണമാകുന്ന തരത്തിലുള്ള മാലിന്യം തള്ളിയ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കേസ്.കാസറഗോഡ് മഞ്ചേശ്വരം സ്വദേശി തിരുത്തിക്കുന്ന് ഭഗവതി നഗറിലെ കെ.ഹമീദിനെ(32) തിരെയാണ് കേസെടുത്തത്.കഴിഞ്ഞ ദിവസം ചെറുതാഴം ഒറന്നിടത്ത്ച്ചാൽവി വി.കെ.സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന് സമീപം വെച്ചാണ് മാലിന്യം തള്ളുന്നതിനിടെ ടി.എൻ. 48. ബി.സി.3228 നമ്പർ മിനി ടാങ്കർ ലോറി എസ്.ഐ.സി.സനീതും സംഘവും പിടികൂടി കേസെടുത്തത്.ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.