ഗാർഹിക പീഡനം മൂന്നു പേർക്കെതിരെ കേസ്

പിണറായി. വിവാഹ ശേഷം യുവതിയെ ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. എരഞ്ഞോളി വാടിക പീടിക സ്വദേശിയായ 27കാരിയുടെ പരാതിയിലാണ് ഭർത്താവ് പാതിരിയാട് വാളാങ്കിച്ചാലിലെ ഷമൽ, മാതാപിതാക്കളായ പുരുഷോത്തമൻ ,സതി എന്നിവർക്കെതിരെ കേസെടുത്തത്.2024 ആഗസ്ത് 23 നും 2025 ജൂൺ മാസം 12നുമിടയിലുള്ള ദിവസങ്ങളിൽ പരാതിക്കാരിയെ ഭർതൃവീട്ടിൽ വെച്ച് പ്രതികൾ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.