ഡെലിവറി വാൻ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ചു

കൂത്തുപറമ്പ് മെരുവമ്പായി പാലത്തിന് സമീപം ഡെലിവറി വാൻ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് നിസ്സാരമായി പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് മാഹിയിൽനി ന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മാസ് ട്രേഡിങ് കമ്പ നിയുടെ ഡെലിവറി മിനി പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. മെരുവമ്പായി പാലത്തിന് സമീപം വളവിൽ വാഹനങ്ങൾ അപകട ത്തിൽപ്പെടുന്നത് പതിവാണ്.