പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ :: എട്ടിക്കുളം സ്വഹാബ വാഫി കോളജ് ഏഴാം ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മാനേജിങ്ങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മഹൽ ഖതീബ് അബൂബക്കർ മാഹിരി കാളികാവ്, ജമാഅത്ത് പ്രസിഡൻറ് എ.കെ. അബ്ദുൽ സലാം, ഹംസ ബാഖവി, പ്രിൻസിപ്പൽ അബ്ദുൽറൗഫ് വാഫി, ഹാഫിസ് വാഫി എട്ടിക്കുളം, ജാബിർ വാഫി കല്ലായി, അബ്ദുൽ ലതീഫ് വാഫി എന്നിവർ പ്രസംഗിച്ചു.