പി.ബാലകൃഷ്ണൻ നായർ കണ്ണൂർ – കാസർക്കോട് ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ആയി ചുമതലയേറ്റു.

പി.ബാലകൃഷ്ണൻ നായർ കണ്ണൂർ – കാസർക്കോട് ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ആയി ചുമതലയേറ്റു. 2003 ൽ സർവീസിൽ പ്രവേശിച്ച്
കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് 2005 മുതൽ എസ്.ഐ ആയി ജോലി ചെയ്തു വരവേ പ്രമോഷനെ തുടർന്ന് 2008 ൽ കാസർക്കോട് ജില്ലയിലെ വെള്ളരിക്കുണ്ട് സി.ഐയായി. തുടർന്ന് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ സി ഐ ആയി ജോലി ചെയ്തു.2017 ൽ ഡി വൈ എസ് പി യായി കാസർക്കോട് എസ്.എസ്.ബി യിലും തുടർന്ന് കണ്ണൂർ സിറ്റി എ.സി.പി , തളിപ്പറമ്പ് ഡിവൈഎസ്പി, കാസർക്കോട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി, സ്ഥാനത്തും അതിനു ശേഷം 2024 ജൂലൈ മുതൽ കാസർക്കോട് അഡീഷണൽ എസ്പി ആയി ജോലി ചെയ്തു വരവേ 2025ൽഎസ്.പി ആയി. കണ്ണൂർ എ. സി. പി ആയിരിക്കെ ഒരു ദിവസം തന്നെ പാപ്പിനിശേരിയിലും കണ്ണപുരത്തുമായി നടന്ന മൂന്നു എടിഎം കവർച്ച കേസിലെ പ്രതികളെ മികവുറ്റ അന്വേഷണത്തിലൂടെ കണ്ടെത്തിയ അന്വേഷണ സംഘ തലവനായിരിന്നു. ഈ കേസിൽ കുപ്രസിദ്ധരായ ഹരിയാന മേവാത് ഗാങ്ങിൽ പെട്ട പ്രതികളെ കൊള്ള മുതലുമായി ഡൽഹിയിൽ വെച്ചാണ് പിടികൂടിയത്. 2021ൽ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് അതി രാവിലെ നടക്കാനിറങ്ങിയ റിട്ട.അദ്ധ്യാപകനെ വാഹനമിടിച്ചു കൊന്നു നിർത്താതെ പോയ കേസിലെ പ്രതിയെ വിദഗ്ധ അന്വേഷണത്തിലൂടെ കാസറഗോഡ് വെച്ച് പിടികൂടിയതും ഇദ്ദേഹമാണ്.
കാഞ്ഞങ്ങാട് ഡി വൈ എസ് പി ആയിരിക്കെ 2023 ൽ കൊളവയൽ ലഹരി മുക്ത ഗ്രാമം എന്ന പദ്ധതിയിലൂടെ ഒരു ഗ്രാമത്തെ ലഹരി മുക്തമാക്കാൻ നേതൃത്വ നൽകി. അതെ വർഷം തന്നെ ഒന്നരക്കോടിയോളം ഹവാല പണം പിടികൂടി കാഞ്ഞങ്ങാട് സബ്ഡിവിഷനിലെ ഏറ്റവും വലിയ ഹവാല വേട്ടക്ക് പിന്നിൽ പ്രവർത്തിച്ചു. കാസർക്കോട് ജില്ലയിലെ പാലക്കുന്ന് സ്വദേശിയായ ബാലകൃഷ്ണൻ നായർ മൂന്ന് ബാഡ്ജ് ഓഫ് ഓണർ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, നൂറിലേറെ ഗുഡ്സ് സർവീസ് എൻട്രികൾ എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: നിഷ. മക്കൾ: ശിവദ, കാർത്തിക്.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.