പീഡനക്കേസ് പ്രതിക്ക് 20 വർഷം തടവ്

മട്ടന്നൂർ : യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം തടവും 1,75,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ അതിവേഗ കോടതി ശിക്ഷിച്ചു.
വടകര പുതുപ്പണം സ്വദേശി ബി.മിഥുനെ (35) യാണ് ജഡി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.
2020-ൽ പിണറായി സ്റ്റേഷൻ പരിധിയിലാണ് സംഭവം. എസ്ഐ കെ.വി.ഉമേശനാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം പൂർത്തി യാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.