ക്ഷേത്രത്തിൽ കവർച്ച സ്വർണ്ണ രൂപങ്ങൾ കവർന്നു

മേൽപ്പറമ്പ: ക്ഷേത്രത്തിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന് കവർച്ച. അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച എട്ടു സ്വർണ്ണ രൂപങ്ങൾ കവർന്നു.ചെമ്മനാട് ശ്രീ മഹാവിഷ്ണു മൂർത്തി ദേവസ്ഥാനത്താണ് കവർച്ച നടന്നത്. ക്ഷേത്രത്തിലേക്ക് നേർച്ചയായി സമർപ്പിച്ച സ്വർണ്ണ രൂപങ്ങളാണ് മോഷണം പോയത്. ക്ഷേത്ര ചുറ്റമ്പലത്തിനകത്ത് സ്ഥാപിച്ച രണ്ട് സ്റ്റീൽ ഭണ്ഡാരങ്ങളും കുത്തിതുറന്ന മോഷ്ടാവ് പണം കവർന്നു.രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് കവർച്ച നടന്നത് കണ്ടത്.തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ കേസെടുത്ത മേൽപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി.