September 16, 2025

ചേറ്റൂരിൻ്റെ ഓർമ്മകൾ മലയാളികൾക്ക് എന്നും അഭിമാനം: കെ. സുധാകരൻ എം പി

img_5294-1.jpg

കണ്ണൂർ: അഭിഭാഷക ജോലിക്കൊപ്പം നാടിൻ്റെ സ്വാതന്ത്ര്യത്തിനായി ധീരോദാത്തം പോരാടിയ ചേറ്റൂർ ശങ്കരൻ നായരുടെ ഓർമകൾ മലയാളികൾക്ക് എന്നും അഭിമാനമാണെന്ന് കെ പി സി സി പ്രസിഡൻ്റ് കെ. സുധാകരൻ എം പി.എഐസിസി അധ്യക്ഷനായ ഒരേയൊരു മലയാളിയായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ 91-ാം ഓര്‍മദിനത്തിൽ കെ പി സി സിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ ഡി സിസി ഓഫീസിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസ്ഥാനത്തിനു മാത്രം അവകാശപ്പെടാവുന്ന അഭിമാനകരമായ ഓര്‍മകളാണ് ചേറ്റൂരിൻ്റേത്. ചരിത്രം വളച്ചൊടിച്ച് തങ്ങളുടേതാക്കി വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്ന സംഘപരിവാറുകാര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചതു കൊണ്ടൊന്നും ആ പാരമ്പര്യം കോൺഗ്രസിന് നഷ്ടപ്പെടില്ല. ചേറ്റൂർ ആരാണെന്നും ആർക്കൊപ്പമായിരുന്നുവെന്നും ചരിത്രമറിയുന്ന മലയാളികൾക്കറിയാം. എല്ലാ കാലത്തും അഭിമാനകരമായ ആ ഓർമകൾ കോൺഗ്രസ് പ്രവർത്തകർ മാതൃകയായി പിന്തുടരുന്നുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. നേതാക്കളായ പ്രൊഫ .എ ഡി മുസ്തഫ ,അഡ്വ. സോണി സെബാസ്റ്റിയൻ ,പി ടി മാത്യു , വി എ നാരായണൻ ,സജീവ് മാറോളി ,വി വി പുരുഷോത്തമൻ ,അഡ്വ. ടി ഒ മോഹനൻ ,ചന്ദ്രൻ തില്ലങ്കേരി ,ഷമ മുഹമ്മദ് , മുഹമ്മദ് ബ്ലാത്തൂർ , രാജീവൻ എളയാവൂർ ,റിജിൽ മാകുറ്റി , വി പി അബ്ദുൽ റഷീദ് , രജനി രാമാനന്ദ് ,കെ പി സാജു ,കെ പ്രമോദ് ,ടി ജയകൃഷ്ണൻ ,മനോജ് കൂവേരി ,അഡ്വ.റഷീദ് കവ്വായി , ബേബി തോലാനി ,ബൈജു വർഗീസ് ,ടി ജനാർദനൻ ,എം പി വേലായുധൻ , രജിത്ത് നാറാത്ത് ,സുരേഷ് ബാബു എളയാവൂർ ,സി ടി ഗിരിജ ,സി വി സന്തോഷ് ,രാജീവൻ കപ്പച്ചേരി ,എം കെ മോഹനൻ ,കെ സി ഗണേശൻ ,ബിജു പുളിയന്തൊട്ടി, രാജീവൻ പാനുണ്ട ,പി മാധവൻ മാസ്റ്റർ ,അഡ്വ. സുഹൈബ് , മധു എരമം , ജോസ് ജോർജ്ജ് പ്ലാന്തോട്ടം ,പി മുഹമ്മദ് ഷമ്മാസ് ,ശ്രീജ മഠത്തിൽ ,വിജിൽ മോഹനൻ ,എം സി അതുൽ ,ബ്ലോക്ക് പ്രസിഡണ്ടുമാർ ,മണ്ഡലം പ്രസിഡണ്ടുമാർ എന്നിവർ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger