യുവാവിനെതിരെ പോക് സോ കേസ്

വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം അയൽവാസിയും വിവാഹിതനുമായ 35കാരനെതിരെ പോക്സോ നിയമപ്രകാരം വളപട്ടണം പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ 14കാരിയുടെ പരാതിയിലാണ് കേസെടുത്തത്.ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് പരാതിക്കാസ് പദമായ സംഭവം.കുട്ടി വീട്ടുകാരോട് വിവരം പറയുകയും പിന്നീട് സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെ സംഭവം പുറത്തു പറയുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയയായിരുന്നു.പരാതിയിൽ
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.