യുവാവിൻ്റെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിച്ചു

കണ്ണൂർ.ഓട്ടോ ഡ്രൈവറുമായി വാക്തർക്കത്തിനിടെ തെറ്റിദ്ധാരണയിൽ മറ്റൊരാൾ ആയുധം കൊണ്ടു
യുവാവിൻ്റെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിച്ചു.പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കൊറ്റാളി ശാദുലി പള്ളി സ്വദേശി കെ പി മുഹമ്മദ് ഇജാസിൻ്റെ (30) പരാതിയിലാണ് കുഞ്ഞിപ്പളളി ബത്തക്കപ്പാലത്തെ ഷാനിദിനെതിരെ പോലീസ് കേസെടുത്തത്.9 ന് തിങ്കളാഴ്ച രാത്രി 8.30 മണിക്ക് കുഞ്ഞിപ്പള്ളിയിൽ വെച്ചാണ് സംഭവം. സ്ഥലത്ത് ഉണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവറുമായി പരാതിക്കാരൻ കയർത്തു സംസാരിച്ചത് പ്രതിയോടാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അക്രമം.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.