ജില്ലാ പഞ്ചായത്ത്ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിക്ക് തുടക്കമായി

പിലാത്തറ: ജില്ല പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി യിലെ
ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരം ചെണ്ടുമല്ലി വാടാർമല്ലി തൈകളുടെ ചെറുതാഴം ഗ്രാമ പഞ്ചായത്ത് തല വിതരണം നടന്നു. കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി. സബിത ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ ജയരാജൻ നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 15 ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി വാടാർ മല്ലി തൈകൾ വിതരണം നടത്തി . അസിസ്റ്റന്റ് കൃഷി ഓഫീസർ രമേശൻ പേരൂൽ, വി കെ ശാരദദേവി, ശിവകുമാരി പി പി , കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പ് അംഗങ്ങൾ
എന്നിവർ സംബന്ധിച്ചു.