September 17, 2025

ചെറുവത്തൂരിൽക്ഷേത്രത്തിൽ കവർച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

5d608c76-0ee3-4a72-a102-c8b232e6cbdb-1.jpg

ചന്തേര :ദേശീയപാതയിൽ ചെറുവത്തൂർ മട്ടലായി മഹാശിവക്ഷേത്രത്തിലെ കവർച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ . പയ്യന്നൂർ അന്നൂർ പടിഞ്ഞാറേക്കര സ്വദേശി വിറകൻ്റവിട രാധാകൃഷ്ണനെ (57) യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. ഇഴിഞ്ഞ 3 ന് ചൊവ്വാഴ്ച രാത്രിയിലാണ് കവർച്ച.
ഓഫീസിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് സാധന സാമഗ്രികളും മറ്റും വാരിവലിച്ചിട്ടു. അകത്ത് അറയിൽ സൂക്ഷിച്ച മൂന്ന് പവൻ്റെ സ്വർണ്ണ രൂപങ്ങളും 100 ഗ്രാം വെള്ളിയുടെരൂപങ്ങളും ഓഫീസിലെ 40,000 രൂപയും ഭണ്ഡാരത്തിലെ 10,000 രൂപയും കവർന്നു.
4ന് രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് സംഭവം കണ്ടത്.തുടർന്ന് ചന്തേര പോലീസിൽ വിവരം നൽകി. ചന്തേര സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പ്രശാന്തിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും.കാസറഗോഡ് നിന്നും ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ലഭിച്ച മോഷ്ടാവിൻ്റെ വിരലടയാളമാണ് കുപ്രസിദ്ധ മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി കവർച്ച കേസിലെ പ്രതിയായ ഇയാളെ ഉള്ളാളിലെ ബാറിന് സമീപത്ത് നിന്നും പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger