July 9, 2025

പയ്യന്നൂരിൽ ചിക്കന് ദുർഗന്ധംപഴകിയ ഭക്ഷണമെന്ന്: അധികൃതർ ഹോട്ടൽ പൂട്ടിച്ചു

cropped-img_0300-1.jpg

പയ്യന്നൂര്‍: ഹോട്ടലിൽഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ച ഭക്ഷണത്തിലെ ചിക്കന് അരുചിയും ദുര്‍ഗന്ധവും യുവാക്കളുടെപരാതിയെ തുടര്‍ന്നെത്തിയ പയ്യന്നൂർ പോലീസും നഗരസഭ ആരോഗ്യ വിഭാഗവും ചേർന്ന് ഹോട്ടൽ പൂട്ടിച്ചു. നഗരസഭ നോട്ടീസ് നൽകി ഉടമയെ നഗരസഭയിലേക്ക് വിളിപ്പിച്ചു തുടർന്ന് സ്ഥാപന ഉടമയിൽ നിന്നും പിഴയീടാക്കാൻ തീരുമാനമായി.
ഇന്ന് പുലര്‍ച്ചെ 3.45 മണിയോടെ പെരുമ്പയിലെഹോട്ടൽ “അവക്കാഡോ കഫേ “യിലാണ് പരാതിക്കാസ്പദമായ സംഭവം. സുഹൃത്തുക്കളായ ഏഴീലോട്ടെ റാഫി, കുഞ്ഞിമംഗലത്തെ നെഹ്യാന്‍, രാമന്തളിയിലെ ഷാസിന്‍ എന്നിവരാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. അല്‍ഫാമും മറ്റും ഓര്‍ഡര്‍ ചെയ്ത ഇവര്‍ക്കുമുമ്പിൽ വിളമ്പിയ ചിക്കന്‍ രുചിച്ചപ്പോള്‍തന്നെ അരുചിയും ദുര്‍ഗന്ധവുമുണ്ടായെന്ന് യുവാക്കള്‍ പോലീസിനോട്പറഞ്ഞു. ഈ വിവരം സ്ഥാപന നടത്തിപ്പുകാരന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവർസമ്മതിക്കാൻ തയാറായില്ല. വാക്തർക്കത്തിന് നിൽക്കാതെ യുവാക്കൾ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പയ്യന്നൂര്‍ എസ്.ഐ.കെ.വി. ശ്രീധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനും യുവാക്കള്‍ക്ക് നൽകിയ ചിക്കന്റെ ദുര്‍ഗന്ധം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഭക്ഷണ സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് ഹോട്ടൽ അടച്ചിടാൻ നോട്ടീസ് നല്‍കുകയായിരുന്നു.
സംഭവം സംബന്ധിച്ച് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിന് റിപ്പോര്‍ട്ട് ചെയ്യുമെന്നും പയ്യന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. മുമ്പും ഈ സ്ഥാപനത്തിന് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയ സംഭവമുണ്ടായിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger