ഫ്ളക്സ് അവശിഷ്ടങ്ങൾ ഉപേക്ഷിച്ചു പോയ ഏജൻസിക്ക് പിഴ

ദേശീയ പാതയിൽ നടാൽ റെയിൽവേ ഗേറ്റിനു സമീപമുള്ള പരസ്യ ബോർഡിൻ്റെ ഫ്ളക്സ് അവശിഷ്ടങ്ങളും സിമൻ്റ് ചാക്കുകളും റോഡരികിൽ ഉപേക്ഷിച്ചു പോയതിന് കോഴിക്കോട് ജില്ലയിലെ വി എൻ ആർ ഔട്ട് ഡോർ മീഡിയ എന്ന പരസ്യ ഏജൻസിക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തി.പഴയ ഫ്ലക്സ് ബോർഡിൻ്റെ അവശിഷ്ടങ്ങളും ഹോർഡിങ്ങിൻ്റെ തൂൺ ബലപ്പെടുത്താൻ ഉപയോഗിച്ച സിമന്റിന്റെ ചാക്കുകളും ബോർഡിന് തൊട്ടു താഴെ ഉപേക്ഷിച്ച നിലയിൽ പരിശോധനയിൽ ജില്ലാ സ്ക്വാഡ് കണ്ടെത്തുകയായിരുന്നു.ഉപേക്ഷിച്ചു പോയ മാലിന്യങ്ങൾ വീണ്ടെടുത്ത് സ്വന്തം ചെലവിൽ സംസ്കരിക്കാനും സ്ക്വാഡ് നിർദ്ദേശം നൽകി.ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പിഴ ചുമത്തി നടപടികൾ സ്വീകരിക്കുമെന്ന് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു