അശാസ്ത്രീയ മാലിന്യ സംസ്കരണം കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിലെ മാലിന്യസംസ്കരണ ഏജൻസിക്ക് 10000 രൂപ പിഴ

ചാലോട്:അശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്തിയതിന് 10000 രൂപ പിഴയിട്ട് കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വിജിലൻസ് സ്ക്വാഡ്. കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും മാലിന്യം കത്തിക്കുന്നതായി ദേശവാസികളുടെ പരാതിയിൽ നടത്തിയ പരിശോധനയിൽ ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്നതായും കണ്ടെത്തിയതിന് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ മാലിന്യ സംസ്കരണം ഏറ്റെടുത്ത അമേർ & അലേറ്റ് എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. പരിശോധനയ്ക്ക് കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി,വൈസ് പ്രസിഡൻ് അനിൽകുമാർ കെ, സെക്രട്ടറി അജി.എസ് , ഹെഡ് ക്ലർക്ക് സജീഷ്കുമാർ.കെ, VEO നീരുപ് കുമാർ പി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദിജിൽ. എ. എൻ, എന്നിവർ നേതൃത്വം നൽകി.