July 13, 2025

ജോലിക്കിടെ കെട്ടിടത്തിൽ നിന്നുംതാഴെക്ക് വീണ് പെയിൻ്റിംഗ് തൊഴിലാളി മരിച്ചു.

img_9215-1.jpg

പയ്യന്നൂർ.പെയിൻ്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.കാങ്കോൽ വലിയ ചാൽ സ്വദേശിയും രാമന്തളി കുന്നരു കാരന്താട്ട് താമസക്കാരനുമായ കെ.വി.പ്രകാശൻ (46) ആണ് മരണപ്പെട്ടത്. കാങ്കോൽ വലിയ ചാലിലെ പരേതനായ പി. പി കൃഷ്ണൻ്റെയും കെ.വി.ലക്ഷ്മിയുടെയും മകനാണ്. ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ അന്നൂർ പടിഞ്ഞാറേക്കര വേമ്പു വായനശാലക്ക് സമീപത്തെ വീട്ടിൽ പെയിൻ്റിംഗ് ജോലിക്കിടെ അബദ്ധത്തിൽ പാരപ്പെറ്റിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ: അശ്വനി. മക്കൾ: പാർവണ, ഒരാൺകുട്ടിയുമുണ്ട്. സഹോദരങ്ങൾ: അഭിമന്യു, ശ്രീജ, പരേതരായ ശിവജി, ജയശ്രീ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger