സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ കൊണ്ടുപോയി 2,22,650 രൂപ തട്ടിയെടുത്ത ഗുഡ്സ് ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ .എ .ബി.സി എംമ്പോറിയത്തിൽ നിന്നും ഇടപാടുകാരന് സാധനം എത്തിച്ചു കൊടുക്കാൻ ഏല്പിച്ച ഗുഡ്സ് ഓട്ടോ ഡ്രൈവർ ഇടപാടുകാരിൽനിന്നും പണം കൈപ്പറ്റി കമ്പനിയിൽ ഏല്പിക്കാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. എ.ബി.സി ബിസിനസ് ഡവലപ്പ്മെൻ്റ് ഓഫീസർ താവം പള്ളിക്കര പുതുവക്കലിലെ കെ.പി.സയ്യിദ് മുഹമ്മദാലിയുടെ പരാതിയിലാണ് കെ.എൽ.59. എസ്. 4915 നമ്പർ ഗുഡ്സ് ആപ്പെഡ്രൈവർ ഷംസീറിനെതിരെ ടൗൺ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 5 ന് ഉച്ചക്ക് 1 മണിക്കാണ് പരാതിക്കാസ് പദമായ സംഭവം.2,2 2,650രൂപയുടെ ബാത്റൂം ഫിറ്റിംഗ് സാധനങ്ങൾ ഇടപാടുകാരന് കൊടുക്കുന്നതിനായി എല്പിക്കുകയും പണം കൈപ്പറ്റിയ ഇയാൾ സ്ഥാപനത്തിൽ അടക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.