മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

ചൊക്ലി : എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ ചൊക്ലി പോലീസ് അറസ്റ്റുചെയ്തു. അഴിയൂർ കോറോത്ത് റോഡിലെ പുത്തൻപുരയിൽ പി.കെ. വിപിൻ (22), മേനപ്രം ആണ്ടി പീടികയിലെ ചേലക്കൽ സമീർ (28), മാഹി പരിമാ ത്തെ ബൈത്തുൽ ഫാത്തി മയിൽ കെ.എം. ഖമറുദ്ദീൻ (22) എന്നിവരെയാണ് ഇൻ സ്പെക്ടർ കെ.വി.മഹേഷിന്റെ യും സബ് ഇൻസ്പെക്ടർ കെ.സ ജിത്തിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പി. കെ. പ്രജിത്ത്, എ.വി. നൗഫൽ, പി.ശ്രീജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടാ യിരുന്നു.
ഇവരിൽനിന്ന് 62.99 ഗ്രാം കഞ്ചാവും 2.68 ഗ്രാം എംഡി എംഎയും കണ്ടെത്തി. തി ങ്കളാഴ്ച രാവിലെ ഒൻപതോടെ മേക്കുന്ന്-മോന്താൽ റോഡിൽ പള്ളിക്കുനിയിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് മൂ ന്നുപേരെയും പോലീസ് പിടിച്ചത്.