July 13, 2025

ടച്ച് ഓഫ് മേഴ്സി, “ഉദുഹിയ്യത്ത് വിരുന്ന് ” നവ്യാനുഭവമായി മാറി.

img_1233-1.jpg

കണ്ണൂർ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ്, കുടക് ജില്ലയിലെ കുഞ്ചിലം ഉൾപ്പെടെ 9 കേന്ദ്രത്തിൽ നടത്തിയ “ബലി പെരുന്നാൾ ഉള്ഹിയ്യത്ത് വിരുന്ന് ” നവ്യാനുഭമായി മാറി.
ആയിരങ്ങൾക്ക് സന്തോഷമേകി.

കുടക് കുഞ്ചിലത്ത് ബശീർ സഅദി ചെറുകുന്ന് ഉൽഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ സയ്യിദ് സലാഹുദ്ധീൻ തങ്ങൾ (പാലക്കാട്), വി.കെ.ജാബിർ ഫസലു (തൃശൂർ)യു.പി. മുഹമ്മദ് ഹാജി (കോഴിക്കോട്) ഫസൽ നിസാമുദ്ധീൻ ബുഖാരി (വയനാട്)പി.സി.പി. കുഞ്ഞഹമ്മദ് (മലപ്പുറം)
മുക്കോത്ത് അബൂബക്കർ (കാസറക്കോട്) സയ്യിദ് ബദറുൽ ഇഹ്സാൻ (ചിക്ക് മംഗ്ലൂര് )
കെ.സി. മുഹമ്മദ് കുഞ്ഞി (വിരാജ്പേട്ട) എന്നിവർ ഉൽഘാടനം ചെയ്തു.

കണ്ണൂർ ചെറുകുന്നിൽ നടന്ന “സമാപന ഉള്ഹിയ്യത്ത് വിരുന്ന്” ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഹസൻ കുഞ്ഞി മാസ്റ്റർ ഉൽഘാടനം ചെയ്തു. ഏ.സി.മഹമൂദ് ഹാജി അധ്യക്ഷനായി.
ബശീർ സഅദി ചെറുകുന്ന് മുഖ്യ പ്രഭാഷണം നടത്തി.

മടക്കര സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ പ്രാർത്ഥന നടത്തി.
പി.വി. അബ്ദുൽ മജീദ്, മുക്കോത്ത് അബൂബക്കർ, പി.സി.പി. കുഞ്ഞഹമ്മദ്, കെ.സി. മുഹമ്മദ് കുഞ്ഞി, എസ്. വി സൈനുൽ ആബിദ്, പി.വി. മുഹമ്മദ് റഈസ് വിതരണത്തിന് നേതൃത്വം നൽകി.
ഹാഫിള് അശ്റഫ് മൗലവി, വെള്ളിക്കീൽ മഹബൂബ് ബാഖവി, കെ.വി.അബൂബക്കർ, കൊയ്യം മഹമൂദ് മൗലവി, അനസ് അഹ്മദ് പാടിച്ചാൽ, സയ്യിദ് ജലാൽ തങ്ങൾ, കെ.അക്റം സഖാഫി, പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി പി.വി. മുസ്തഫ സ്വാഗതവും സെക്രട്ടറി മുക്കോത്ത് അബൂബക്കർ നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger