മികവ് – 2025:അനുമോദനവും പഠനോപകരണവും വിതരണം ചെയ്തു.

കരിവെള്ളൂർ :കൊഴുമ്മൽ ന്യൂ ബ്രദേഴ്‌സ് മരത്തക്കാട് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവ് -2025 പരിപാടി സംഘടിപ്പിച്ചു.
ക്ലബ് പരിധിയിലെ
ഇക്കഴിഞ്ഞ എൽ.എസ്.എസ്.യു.എസ്.എസ്., എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അങ്കണവാടി പ്രീപ്രൈമറി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.പ്രാന്തംചാൽ വായനശാല പരിസരത്ത് നടന്ന പരിപാടി കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം മുൻ പ്രിൻസിപ്പൽ ഡോ. എം. ബാലൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു.
പ്രശസ്ത നാടൻപാട്ട് കലാകാരൻ സുബാഷ് അറുകര പഠനോപകരണ വിതരണം ചെയ്തു.
ക്ലബ് പ്രസിഡന്റ് കെ പി മിഥുൻ അധ്യക്ഷനായി.
കെ മനുരാജ്,നവീൻ എ ,അശ്വിൻ കെ എന്നിവർ സംസാരിച്ചു.