July 13, 2025

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടു പേർ പിടിയിൽ

img_1029-1.jpg

കണ്ണൂർ: ടൗണിൽ വിതരണത്തിനായി എത്തിച്ച മാരക ലഹരിമരുന്നായഎംഡി എം എ ശേഖരവുമായി രണ്ടു പേരെ പോലീസ് പിടികൂടി. ലോഡ്ജ് മുറിയിൽ നിന്നും കണ്ണൂർകക്കാട് സ്വദേശി ഉഷസ് നിവാസിലെ കെ.ജയേഷിനെ (37) യും എം ഡി എം എ വാങ്ങാൻ വന്ന ചാലാട് സ്വദേശി ടി. ഐ. ഹൗസിൽ റിൻഷാദിനെ (30)യുമാണ് അസി.സിറ്റി പോലീസ് കമ്മീഷണർ പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ നിർദേശപ്രകാരം
ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ. അനുരൂപ്, വിനീത് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം പിടികൂടിയത്.തിങ്കളാഴ്ച പുലർച്ചെയാണ്താവക്കരയിലെ ഹോട്ടലിലെമുറിയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന 18.60 ഗ്രാം വില്പനക്കെത്തിച്ച മാരക ലഹരിമരുന്നായ എംഡി എം എ യുമായി ജയേഷിനെയും വാങ്ങാൻ വന്ന റിൻഷാദിനെയും പോലീസ് പിടികൂടിയത്.ഇരുവരും നേരത്തെ മയക്കുമരുന്നു കേസിലും മറ്റും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger