എം ഡി എം എ യുമായി യുവാവ് പിടിയിൽ

വളപട്ടണം: മാരക ലഹരി മരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി.അഴീക്കോട് സൗത്തിലെ സൗരവ് മഹേഷിനെ (25)യാണ്എസ്.ഐ. ടി.എം.വിപിനും സംഘവും അറസ്റ്റു ചെയ്തത്.പട്രോളിംഗിനിടെ ഞായറാഴ്ച രാത്രി 11.30 മണിക്ക് അഴീക്കോട് നാലു മുക്ക് നീർക്കടവ് റോഡരികിൽ സ്ഥിതി ചെയ്യുന്ന കടയ്ക്ക് സമീപം വെച്ചാണ് 0.46 ഗ്രാം എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടിയത്.