സ്കൂട്ടറിലെത്തിയ മോഷ്ടാവ് വയോധിയുടെ സ്വർണ്ണമാല കവർന്നു

പയ്യന്നൂർ: മോഷ്ടിച്ച സ്കൂട്ടറിലെത്തിയ വിരുതൻ വയോധികയുടെ മാല കവർന്നു.പയ്യന്നൂർ കേളോത്തെ മായി ഹൗസിൽ എം. കാർത്ത്യായനി (70) യുടെ ഒരു പവനിലധികം തൂക്കം വരുന്ന സ്വർണ്ണമാലയാണ് കവർന്നത്. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. വീടിന് മുൻവശത്ത് നിൽക്കുന്നതിനിടെ സ്കൂട്ടറിലെത്തിയ മോഷ്ടാവ് വയോധികയുടെ കഴുത്തിലണിഞ്ഞ ഒരു പവനിലധികം തൂക്കം വരുന്ന മാല പൊട്ടിച്ച് സ്കൂട്ടർഅമിത വേഗതയിൽ ഓടിച്ചു രക്ഷപ്പെടുകയായിരുന്നു. ബഹളം വെച്ച് നാട്ടുകാരെ വിവരം അറിയിക്കുമ്പോഴെക്കും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു. തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി. 80,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണത്തിൽ മോഷ്ടാവ് എത്തിയ സ്കൂട്ടർ ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.






