നിരോധിതപ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കടത്തിയ ലോറിപിടികൂടി

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് ഏച്ചൂരിൽ വച്ച് നിരോധിത ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്ന തളിപ്പറമ്പ് ഹൈ പാക് ട്രേഡേഴ്സിൻ്റെ ലോറി പിടികൂടി. അരമണിക്കൂറിലേറെ പിന്തുടർന്ന് ഏച്ചൂർ ഫാമിലി ട്രേ ഡേഴ്‌സിൻ്റെ മുന്നിൽ വച്ചാണ് ലോറിയിൽ നിന്നും അര ടണ്ണോളം നിരോധിത ഒറ്റത്തവണ ഉപയോഗ ഉൽപ്പന്നങ്ങളായ വിവിധ തരം പ്ലാസ്റ്റിക് ക്യാരിബാഗുകൾ , പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ചക്കരക്കല്ല്,ഏച്ചൂർ, മമ്പറം ടൗണുകളിൽ മൊത്ത വിതരണക്കാരുൾപ്പെടെയുള്ള വ്യാപാരികൾക്ക് വിതരണം ചെയ്യാനായി തളിപ്പറമ്പ് ഹൈ പാക്ക് ട്രേഡേഴ്‌സിൽ നിന്നും കൊണ്ടുവന്നതായിരുന്നു ഈ ഉൽപന്നങ്ങൾ . പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ മുണ്ടേരി ഗ്രാമപഞ്ചായത്തിന് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി.പിടിച്ചെടുത്ത നിരോധിത ഉൽപ്പന്നങ്ങൾ ഹരിത കർമ്മ സേനയുടെ വാഹനത്തിൽ എംസിഎഫിലേക്ക് മാറ്റി.പരിശോധനയിൽ സ്ക്വാഡ്ലീഡർ എം ലജി,കെ ആർ അജയകുമാർ, ശരീക്കുൽ അൻസാർ,മുണ്ടേരി ഗ്രാമപഞ്ചായത്ത് ജെഎസ് സാദിഖ് എസ് സി, ഹെൽത്ത് ഇൻസ്പെക്ടർ റിൻസിത എന്നിവർ പങ്കെടുത്തു.