ഗുണ്ടർട്ട് അവാർഡ് എ.വി.ഗിരീശന്

തലശ്ശേരി പ്രസ് ഫോറം മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പതിനേഴാമത് ഡോ.ഹെർമൻ ഗുണ്ടർട്ട് സ്മാരക പ്രാദേശിക പത്ര
പ്രവർത്തക അവാർഡിന് മാതൃഭൂമി കരിവെള്ളൂർ ലേഖകൻ എ.വി.ഗിരീശൻ അർഹനായി.
10,001 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് മേയ് ആദ്യവാരം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഇനി വയ്യ… ട്രാക്കിലെ സ്വപ്നങ്ങൾക്ക് അവധി, മക്കളെല്ലാം ആക്രി കച്ചവടത്തിലാണ്.
മായുന്നോ വിദ്യാലയങ്ങളിലെ ‘മാഷേ’ വിളി എന്നീ വാർത്തകളാണ് അവാർഡിനായി പരിഗണിച്ചത്.
വാർത്തസമ്മേളനത്തിൽ മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ.ജി.എസ്. ഫ്രാൻസിസ്, പ്രസ്സ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ, സെക്രട്ടറി അനീഷ് പാതിരിയാട്, ട്രഷറർ എൻ. സിറാജുദ്ദീൻ, ലൈബ്രറി സെക്രട്ടറി പി. ദിനേശൻ എന്നിവർ പങ്കെടുത്തു.