ക്ഷേത്ര ഭണ്ഡാരം കവർന്നു

പിണറായി: ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു. എരുവട്ടി പാനുണ്ട ശ്രീമഹാദേവ ക്ഷേത്രത്തിൻ്റെ നടപ്പന്തലിൽ സ്ഥാപിച്ച സ്റ്റീൽഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിച്ചാണ് അരലക്ഷം രൂപയോളം കവർന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെ ത്തി പരിശോധിച്ചു.ക്ഷേത്രം സെക്രട്ടറി പൊട്ടൻ പാറയിലെ കെ.രാഘവൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.